Wednesday 27 April 2011

ഭ്രാന്തന്‍ ചിന്തകള്‍

എല്ലാവര്‍ക്കും കൗതുകവും രസവും ഒപ്പം ഒരല്പം സങ്കടവും നിറഞ്ഞ നാളാണ് പുതിയ അധ്യയനവര്‍ഷം.പുതിയ ഉടുപ്പും പുസ്തകവും ഒക്കെ ആയി,  മഴയത്ത് കുട ചൂടി ചൂടില്ല എന്ന് വരുത്തി നനഞ്ഞുള്ള ആ പോക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന വെറും ഓര്‍മയായി നിലനില്‍ക്കുന്ന കാലം.കാലം മായ്കാത്ത വേദനകളില്ല മുറിവുകളില്ല..പക്ഷെ കാലത്തിനതീതമായ ഒരു പ്രപഞ്ച ശക്തിയുടെ ഇടപെടല്‍ നമുകിടയില്‍ ഉണ്ട്. അതിനെ ചിലര്‍ ദൈവമായി ആരാധിക്കുന്നു മറ്റുചിലര്‍ക് അത് പ്രഹേളികയായി നിലനില്‍ക്കുന്നു.എന്ത് തന്നെ ആയാലും ആദ്യ സ്കൂള്‍ ദിനം ഓര്‍മയില്‍ ഇല്ലാത്ത  ആരും തന്നെ ഉണ്ടാവില്ല..എന്റെ ആദ്യ സ്കൂള്‍‍ ദിനവും എനിക്ക് മറക്കാനാവാത്തതാണ്.ഒരു പിടി നല്ല ഓര്‍മ്മകള്‍ തന്ന് ആ നല്ല നാളുകള്‍ കൊഴിഞ്ഞു പോയി...പലപ്പോഴും വിചാരിക്കും ഒരു കുട്ടിയായി വീണ്ടും മാറിയെങ്കിലെന്നു.മഴയത്തു തൊടിയിലൂടെ ഓടി നടന്നതും ചെറിയ കളിവള്ളങ്ങള്‍ ഉണ്ടാക്കി കളിച്ചതും ഇന്നലെ കഴിഞ്ഞതുപോലെ മിന്നി മറയുന്നു. ജീവിതം പിറക്കൊടു നീങ്ങുന്ന ഒരു വണ്ടി ആയിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആലോചിച്ചിരുന്നു..ഒരിക്കലും നടക്കാത്ത വെറും ഭ്രാന്തന്‍ ചിന്തകള്‍ ...

No comments:

Post a Comment